കാമുകിയെ കൊന്നു, ചിതയില്‍ ചാടി മരിച്ചു

വഡോദര| WEBDUNIA|
ഗുജറാത്തില്‍ വഡോദരയില്‍ പ്രണയനൈരാശ്യം സതിയില്‍ കലാശിച്ചു. കാമുകിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ചിതയില്‍ ചാടി കാമുകന്‍ ജീവനൊടുക്കുകയായിരുന്നു.

ഗോധ്ര മോദിനി വാഡി സ്വദേശിയും വിവാഹിതനുമായ കല്‍പേഷ് റാണ ഭവിനി പട്ടേല്‍ എന്ന യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. ഭവിനിയെ വിവാഹം ചെയ്യാനായി കല്പേഷ് ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം ഭവിനിയുടെ വീട്ടിലെത്തിയ കല്‍പേഷ് ഒളിച്ചോടാം എന്ന് അവരെ അറിയിച്ചു. എന്നാല്‍ ഭവിനി ഇതിന് കൂട്ടാക്കിയില്ല. കോപാകുലനായ കല്‍പേഷ് ഭവിനിയെ കുത്തിവീഴ്ത്തുകയായിരുന്നു.

വൈകിട്ട് ഭവിനിയുടെ ചിത എരിയുന്ന സമയത്ത് ചുറ്റും നിന്നവരെ സ്തബ്ദരാക്കി കല്‍പേഷ് സതി അനുഷ്ഠിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :