ശ്രീനഗര്‍|
സജിത്ത്|
Last Modified ശനി, 4 ജൂണ്‍ 2016 (08:22 IST)
ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്നു ബി എസ് എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ബി എസ് എഫ് വാഹനവ്യൂഹനത്തിന് നേര്‍ക്കാണ് തീവ്രവാദികള്‍ പതിയിരുന്ന് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ബിജ്ബെഹാരയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ഹെഡ്കോണ്‍സ്റ്റബിള്‍ ഗിരീഷ്കുമാര്‍ ശുക്ല, കോണ്‍സ്റ്റബിള്‍ മഹീന്ദര്‍ റാം, ഹവില്‍ദാര്‍ ദിനേഷ് എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിവിലിയന്മാര്ക്ക് ജീവഹാനിയുണ്ടാകാതിരിക്കാനാണ് ജവാന്മാര് തിരിച്ചുവെടിവെക്കാതിരുന്നതെന്ന് ഡി ജി പി വ്യക്തമാക്കി. സ്ഥലത്ത് സി ആര് പി എഫ്, രാഷ് ട്രീയ റൈഫിള്‍സ് സേന എന്നിവ സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.