ന്യൂഡല്‍ഹി|
Joys Joy|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (09:16 IST)
വിദേശരാജ്യങ്ങളില്‍ കള്ളപ്പണനിക്ഷേപം ഉള്ളവരുടെ പേരുകള്‍ പുറത്ത്. നേരത്തെ ഫ്രഞ്ച് അധികൃതര്‍ നല്കിയ പട്ടികയില്‍ ഉള്ളതിന്റെ ഇരട്ടിപേരുകള് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1500 കോടിയിലേറെ രൂപയാണ് ഈ അക്കൌണ്ടുകളില്‍ ഉള്ളത്.
അംബാനി സഹോദരങ്ങള്‍ക്ക് 164 കോടി രൂപ വീതം കള്ളപ്പണനിക്ഷേപമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ ആനി മെല്വെര്ഡിന് ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ നിക്ഷേപമുണ്ട്. ഒപ്പം, മുന്‍ കേന്ദ്രമന്ത്രി പ്രണീത് കൌര്‍, കോണ്‍ഗ്രസ് നേതാവ് അനു ടണ്ഠന് എന്നിവര്‍ക്കു കള്ളപ്പണനിക്ഷേപം ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
എച്ച് എസ് ബി സിയുടെ ജനീവ ബ്രാഞ്ചിലുള്ളവരുടെ പേരുകള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.