കളക്ടറുടെ നില അതീവ ഗുരുതരമെന്ന് മാവോയിസ്റ്റുകള്‍

റായ്പുര്‍| WEBDUNIA|
PTI
PTI
ഛത്തീസ്ഗഢില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് മാവോയിസ്റ്റുകള്‍. കളക്ടര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണമെന്നും അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകള്‍ മൂന്നു മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പ്രശാന്ത് ഭൂഷന്‍, ബി ഡി ശര്‍മ, മനീഷ് കുഞ്ജം എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കളക്ടര്‍ക്ക് ആവശ്യമായ മരുന്നുകളുമായി മധ്യസ്ഥര്‍ ചര്‍ച്ചയ്ക്കെത്തണമെന്നാണ് ആവശ്യം. ആസ്മ രോഗിയാണു കളക്ടര്‍.

അതേസമയം കളക്ടറെ മോചിപ്പിച്ചതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തു എന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് വ്യക്തമാക്കി. കളക്ടറെ വിട്ടുകിട്ടുന്നത് വരെ മാവോയിസ്റ്റുകള്‍ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :