കല്‍ക്കരിപ്പാടം: ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 27 സെപ്റ്റംബര്‍ 2013 (12:14 IST)
PTI
കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസയച്ചത്.
സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിന്റെ എല്ലാ വിവരങ്ങളും ഒക്ടോബര്‍ 29-ന് മുമ്പ്സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ആര്.എം. ലോധ, മദന്‍.ബി. ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്.
അതിനിടെ കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പി. നവീന്‍ ജിന്ഡലിനോട് സി.ബി.ഐ. ആവശ്യപ്പെട്ടു. കല്‍ക്കരി കേസില്‍ കോണ്‍ഗ്രസ് എംപിയായ ജിന്‍ഡലിനെയും മന്ത്രിയായിരുന്ന ദാസരി നാരായണ റാവുവിനെയും സി.ബി.ഐ. പ്രതി ചേര്‍ത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ഈ കേസില്‍ മന്ത്രിയെ പ്രതിചേര്‍ക്കുന്നത്.