കല്‍ക്കരിപ്പാടം അഴിമതി: കാണാതായ ഫയലുകള്‍ കണ്ടുപിടിച്ച് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRD
PRO
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കാണാതായ ഫയലുകള്‍ കണ്ടുപിടിച്ച് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജെയ്സ്വാള്‍ രാജ്യസഭയില്‍ മറുപടി നല്‍കി. 2004 മുതലുള്ള ഫയലുകള്‍ ആണ് കാണാതായതെന്നും ഇവ കണ്ടെത്തുന്നതിനായി അഡീഷണല്‍ സെക്രട്ടറിയുടെ കീഴില്‍ സമിതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ 769 ഫയലുകള്‍ ഇതിനകം കൈമാറിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മറുപടിയുമായി കേന്ദ്രമന്ത്രി രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :