കനിമൊഴി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
2 ജി അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന രാജ്യസഭാ എം പി കനിമൊഴിയും കലൈഞ്ജര്‍ ടിവി എംഡി ശരദ് കുമാറും ഹൈക്കോടതിയില്‍ നല്‍കി. ഇരുവരുടെയും ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളിയതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജയിലിലായ കനിമൊഴി ഇന്നും കോടതിയില്‍ ഹാജരായിരുന്നു. കലൈഞ്ജര്‍ ടിവിയുടെ ഓഹരിയുടമ ആണെങ്കിലും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങളില്‍ പങ്കാളിയല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കനിമൊഴി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ സിനിയുഗ് ഫിലിംസ് ഡയറക്ടര്‍ കരീം‌മൊറാനിയുടെ ജാമ്യാപേക്ഷയും വിചാരണ കോടതി തള്ളി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് മൊറാനി മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :