കഞ്ചിക്കോട് കോച്ച് ഫാക്ടറി: ടെണ്ടര്‍ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (13:32 IST)
PRO
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ടെണ്ടര്‍ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ റെയില്‍വേക്ക് 26 ശതമാനം ഓഹരി മാത്രമെ ലഭിക്കുകയുള്ളു. ബാക്കിയുള്ള 74 ശതമാനവും സ്വകാര്യ മേഖലയ്ക്ക് നല്‍കും. .

പാലക്കാട് കോച്ച് ഫാക്ടറി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍‌വെ അറിയിച്ചു. പദ്ധതിയില്‍ പങ്കാളിയാകാമെന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം തള്ളിയതായാണ് സൂചന. പൊതുമേഖലയില്‍ നടപ്പാക്കാന്‍ ആസൂത്രണക്കമ്മീഷന്‍ സമ്മതിക്കില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനാണ് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്. 600 കോടിരൂപയാണ് കോച്ച് ഫാക്ടറിയുടെ പദ്ധതി ചെലവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :