ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ഡാരന്‍ ലേമാനെതിരെ നടപടി. ഇംഗ്ളണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ കടുത്ത വിമര്‍ശനം നടത്തിയത്തിനാന് ലേമാനെതിരെ നടപടിയെടുക്കുന്നത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് (ഐസിസി) ലേമാനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ലേമാന്റെ മാച്ച് ഫീയുടെ ഇരുപതു ശതമാനം പിഴ ഈടാക്കാനാണ് ഐസിസിയുടെ തീരുമാനം.
ഒരു ഓസ്ട്രേലിയന്‍ റേഡിയോയ്ക്ക് നല്കിയ ഇന്റര്‍വ്യൂവിലാണ് ലേമാന്, ബ്രോഡിനെതിരെ മോശം പരാമര്‍ശം നടത്തിയത്.