ഭുവനേശ്വര്‍|
WEBDUNIA|
Last Modified വെള്ളി, 16 ഓഗസ്റ്റ് 2013 (12:14 IST)
PRO
ഒറീസയിലെ കല്‍ക്കരി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഒറീസയിലെ സുന്ദര്‍ഗഢ് ജില്ലയിലെ കല്‍ക്കരിഖനിയിലാണ് അപകടം ഉണ്ടായത്. ആറുദിവസം മുമ്പാണ് ദുരന്തമുണ്ടായത്
കുല്ദ മേഖലയിലെ 'മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡി'ന്റെ ഖനി കനത്ത മഴയെത്തുടര്‍ന്ന് കല്‍ക്കരിഖനിയുടെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡ് കമ്പനി മൂന്നുലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.