ഐറിഷ് യുവതിക്കു നേരെ പീഡനശ്രമം

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 19 ഏപ്രില്‍ 2014 (15:42 IST)
PRO
മജസ്റ്റിക്‌ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ്‌ റൂമില്‍ ഐറിഷ്‌ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ അറുപതുകാരന്‍ പൊലീസ് പിടിയില്‍‍.

വ്യാഴാഴ്ച വൈകിട്ടുള്ള ട്രെയിനില്‍ കേരളത്തിലേക്കു പോകാനിരിക്കുകയായിരുന്നു യുവതി. കടുത്ത ഛര്‍ദിയെ തുടര്‍ന്നു രാവിലെ എസി വെയിറ്റിങ്‌ റൂമില്‍ വിശ്രമിക്കുമ്പോള്‍ എത്തിയ പ്രതി കാശിനാഥ്‌ പുതപ്പിച്ചുകൊടുക്കാനെന്ന മട്ടില്‍ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ചപ്പോള്‍ ഇയാള്‍ കടന്നുകളഞ്ഞു. പരാതി ലഭിച്ച്‌ ഒരു മണിക്കൂറിനകം അറസ്റ്റിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :