നിരവധി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഇന്യത് അലി ഷബല്‍ അലി സജന്‍(39) എന്ന യുവാവാണ് പിടിയിലായത്. ബോളിവുഡ് അഭിനേതാവിന്റെ കൊച്ചുമകനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍പിടിയിലായത്. കേസില്‍ ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് സമാനമായ മറ്റു സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
മുംബൈയിലെ താമസ സ്ഥലത്തു നിന്നാണ് സജന്‍ പിടിയിലായത്. കേസന്വേഷിക്കുന്ന സംഘം പറയുന്നത് മൂന്നു ദിവസമായി ഇയാള്‍ കുട്ടിയുടെ പിന്നലെ ഉണ്ടായിരുന്നു എന്നാണ്. ഇയാള്‍ താമസ സ്ഥലം മനസിലാക്കി സംഭവ ദിവസം കുട്ടിയുടെ പിന്നാലെ അവിടെ എത്തി. താന്‍ പുതിയ ട്യൂഷന്‍ മാസ്റ്ററാണ് എന്നു പറഞ്ഞ് ഇയാള്‍ പ്രീതി പിടിച്ചു പറ്റാന്‍ ശ്രമിച്ചെങ്കിലും അപരിചിതനാകയാല്‍ സജനെ അവഗണിച്ചുകൊണ്ട് കുട്ടീ ഫ്ലാറ്റിലേക്ക് പൊകാനായി തുനിഞ്ഞു.
എന്നാല്‍ താന്‍ കുട്ടിയുടെ മതാപിതാക്കള്‍ വിളിച്ചിട്ടു വന്നതാണെന്നും അതിനാല്‍ പോകാന്‍ അനുവദിക്കണമെന്നും വാച്ച് മാനോട് പറഞ്ഞ് ലിഫ്റ്റിനുള്ളിലേക്ക് ഇയാള്‍ കുട്ടിയുടെ പിന്നാലെ കയറി. ശേഷം ഇയാള്‍ ടെറസിലേക്കുള്ള ബട്ടണ്‍ അമര്‍ത്തി.
അപകടം മണത്ത കുട്ടി ലിഫ്റ്റില്‍ നിന്ന് പുറത്തേക്കു പോകാന്‍ തുനിഞ്ഞെങ്കിലും ഇയാള്‍ അകത്തേക്ക് വലിച്ചിടുകയായിരുന്നു. എന്നല്‍ കൈകള്‍ കുതറിക്കുകയും ആറാമത്തെ ഫ്ലോറിലേക്കുള്ള ബട്ടണ്‍ അമര്‍ത്താന്‍ കഴിഞ്ഞതുമാണ് സജന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടിയെ സഹായിച്ചത്.
ഫ്ലൊറിലെത്തിയ ലിഫ്റ്റിന്റെ വാതില്‍ തുറന്നതും ഇയാളെ അപ്രതീക്ഷിതമായി തൊഴിച്ചിട്ടിട്ട് തന്റെ അപ്പാറ്ട്ട് മെന്റിലേക്ക് ഓടിപ്പോയി രക്ഷിതാക്കളോട് സംഭവത്തെപ്പറ്റി വിവരം നല്‍കി. എന്നാല്‍ അപ്പൊഴേക്കും ഇയാള്‍ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പൊലിസ് ഇയാളെ പിടികൂടാന്‍ നിരവധി തവണ പരിശ്രമിച്ചിരുന്നെങ്കിലും വിദഗ്ദമായി സജന്‍ രക്ഷപ്പെട്ടു.
ഫ്ലാറ്റില്‍ സ്ഥപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ സജന്റെ മുഖം പതിഞ്ഞിരുന്നു. ഒടുവില്‍ ഈ ചിത്രം മുംബൈ പൊലീസ് പുറത്തു വിട്ടു. ഈ ചിത്രം കണ്ട സജന്റെ അയല്‍ വാസിയാണ് ഇയാളെ പൊലീസിനു കാണിച്ചുകൊടുത്തത്.
സമാനമായ മറ്റു സംഭവങ്ങളില്‍ ഇയാളെ 2013 ഡിസംബര്‍ മുതല്‍ തിരഞ്ഞ് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിദ്യാസമ്പന്നനായ സജന്‍ മധ്യവര്‍ഗ കുടുംബാഗമാണ്. സാമ്പത്തികമായി നല്ല നിലയിലാണ്. ഇയള്‍ ഒരു കോള്‍ സെന്റെര്‍ ജീവനകാരനും കൂടുയാണ്.