ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കില്ല; ബിസിസിഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഐ പി എല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഐ പി എല്‍ മത്സരങ്ങളിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി സി സി ഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഒത്തുകളിയെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ഏകാംഗകമ്മീഷന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ആറാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ സുദര്‍ശ് അവാസ്തിയാണ് ഹര്‍ജി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :