എംഎല്‍എയുടെ മകള്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ഛത്തീസ്ഗഡ്|
WEBDUNIA|
PRO
ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എയുടെ മകള്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. എംഎല്‍എ ബിമ മണ്ഡാവിയുടെ മകള്‍ 14-കാരി മോണാ മണ്ഡാവിയാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി മരിച്ചത്.
കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നുമാണ് പെണ്‍കുട്ടി ചാടിയത്. മയൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഹോസ്റ്റലില്‍ കുട്ടി എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
ഹോസ്റ്റലില്‍ 43 കുട്ടികളാണുണ്ടായിരുന്നത്. മോണാ എപ്പോഴും തനിച്ചാണിരിക്കുന്നതെന്നും തങ്ങളുമായി അടുപ്പം കാണിക്കാറില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.