ഉത്തരേന്ത്യയെ പരിഭ്രാന്തിയിലാക്കി വീണ്ടും ഭൂചലനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉത്തരേന്ത്യയില്‍ ഭൂചലനം. അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തോടൊപ്പമാണ് പാകിസ്ഥാനിലും ഉത്തരേന്ത്യയിലും ചലനം ഉണ്ടായത്. ഡല്‍ഹിയിലും കശ്മീരിലും ചലനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനമാണ് അഫ്ഗാനില്‍ ഉണ്ടായത്. പാകിസ്ഥാനിലെ ലാഹോര്‍, അബോട്ടാബാദ്, ഇസ്ലാമാബാദ്, ക്സൌര്‍, പെഷവാര്‍, സ്വാത്ത് മേഖലകളിലും ചലനം ഉണ്ടായി.

ഇറാനില്‍ റിക്ടര്‍ സ്കെയില്‍ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി ദിവസങ്ങള്‍ക്കകമാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :