വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന് ചാവേറായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലി. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇസ്രത്ത് ജഹാന് തീവ്രവാദികള്‍ക്കു വേണ്ടിയുള്ള ചാവേര്‍ ആയിരുന്നുവെന്നാണ് ഹെഡ്ലിയുടെ മൊഴി.
ഇസ്രത്ത് ജഹാനും മറ്റ് മൂന്നു സഹായികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ലഷ്കര്‍-ഇ- തോയിബ കമാന്‍ഡര്‍ സാകിര്‍ റഹ്മാന് ലഖ്വി തയ്യാറാക്കിയ ഒരു പദ്ധതി പരാജയപ്പെട്ടുവെന്നും ഹെഡ്ലി പറഞ്ഞിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ഇസ്രത്ത് ജഹാനെയും മറ്റു മൂന്നുപേരെയും കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ഹെഡ്ലിയുടെ മൊഴി വന്നിരിക്കുന്നത്.