ഇന്ത്യന്‍ മഹാസമുദ്രത്തെ നിരീക്ഷിക്കാന്‍ ചൈനയുടെ 19 കൃത്രിമ ഉപഗ്രഹങ്ങള്‍
കൊച്ചി|
WEBDUNIA|
PRO
ഇന്ത്യന്‍ മഹാസമുദ്രത്തെ നിരീക്ഷിക്കാന്‍ മാത്രം ചൈനയ്ക്ക് 19 കൃത്രിമ ഉപഗ്രഹങ്ങളുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ അവിനാഷ് ചന്ദറാണ് ഇത് വ്യക്തമാക്കിയത്.
കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ ഇലക്‌ട്രോണിക്‌സ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ഇലക്‌ട്രോണിക്‌സ് സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദ്രതീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവര്‍ത്തനം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സമുദ്രത്തിലെ ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തണമെങ്കില്‍ 80-നും 100-നും ഇടയില്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണ്.
സമുദ്രത്തിന്റെ സാധ്യതകള്‍ ഇനിയും പൂര്‍ണമായി നാം പ്രയോജനപ്പെടുത്തിയിട്ടില്ല. ഭൂമിയിലെ വിഭവങ്ങള്‍ തീര്‍ന്നാല്‍ നിലനില്പിനായി മനുഷ്യന് സമുദ്രത്തെ ആശ്രയിക്കേണ്ടി വരും. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സമുദ്രം രാജ്യസുരക്ഷയിലും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 70 ശതമാനത്തോളം പ്രകൃതിദുരന്തങ്ങളുടെയും പ്രഭവ കേന്ദ്രവും സമുദ്രമാണ്.