ചൈനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം

ചെങ്കുടു| WEBDUNIA|
PRO
ചൈനയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 16 മരണം. ചൈനയിലെ സിച്യുന്‍ പ്രവിശ്യയിലുണ്ടായ റോഡപകടത്തിലാണ് 16 പേര്‍ കൊല്ലപ്പെട്ടത്.

അപകടത്തില്‍ മരിച്ചവരില്‍ 11 പേര്‍ വിദ്യാര്‍ഥികളാണ്. ഇന്നലെ രണ്ടുമണിയോടെ സെന്‍വൂ ഗ്രാമത്തിലായിരുന്നു സംഭവം. ബസ്‌ ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തെത്തുടര്‍ന്നു ബസ്‌ പുഴയിലേക്കു മറിയുകയായിരുന്നു.

നാലു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :