ആദിവാസികളെ ആകര്‍ഷിക്കാന്‍ മോഡി ട്വന്റി 20!

റായ്പൂര്‍| WEBDUNIA|
PTI
PTI
ഛത്തീസ്ഗഡിലെ ആദിവാസികളെ ആകര്‍ഷിക്കാന്‍ ബിജെപി ട്വന്റി20 ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ബിജെപിയുടെ യുവജനവിഭാഗമാണ് ബിജെപിയിലേക്ക് ആദിവാസികളെ ആകര്‍ഷിക്കാന്‍ മോഡി കപ്പ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.

ആദിവാസി ഭൂരിപക്ഷ മേഖലയായ ബസ്റ്റര്‍, സര്‍ഗുജ ജില്ലകളിലാണ് മോഡി കപ്പ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. നരേന്ദ്ര മോഡിയെ ആദിവാസികള്‍ക്കിടയില്‍ പരിചിതനാക്കുകയെന്നതാണ് മോഡി കപ്പ് കൊണ്ട് ലക്‍ഷ്യം വെയ്ക്കുന്നതെന്ന് ബിജെപിയുടെ യുവജനവിഭാഗത്തിന്റെ നേതാവ് അനുരാഗ് സിന്‍ഡോ പറഞ്ഞു.

ജില്ലാ ആസ്ഥാനത്താണ് മത്സരം സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് മത്സരം നടക്കുമ്പോഴുള്ള കമന്ററിയില്‍ കൂടുതലും പറയുക മോദിയെക്കുറിച്ചായിരിക്കും. ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റോ വാര്‍ത്ത മാധ്യമങ്ങളോ ഇല്ല. മിക്ക സ്ഥലങ്ങളിലും ടിവിപോലുമില്ല. അതുകൊണ്ടാണ് മോഡിയെക്കുറിച്ച് പ്രചരണം നടത്താന്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :