ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എണ്ണപ്പെട്ട ശക്തിയായി മാറണം; അമര്‍ത്യ സെന്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എണ്ണപ്പെട്ട ശക്തിയായി മാറണമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍ നിര്‍ദ്ദേശിച്ചു.
എഎപിയുടെ വരവിനെ താന്‍ സ്വാഗതം ചെയ്തെങ്കിലും അതിന്റെ പ്രകടനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. രണ്ടു കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ട്- ഒന്ന്, ഇങ്ങനെ സംഭവിച്ചതില്‍. രണ്ട്, എന്തിലും അശുഭം കാണുന്ന ഇന്ത്യക്കാര്‍ക്ക് ഇക്കാര്യത്തിലെങ്കിലും ശുഭാപ്തി വിശ്വാസമുണ്ടായതില്.
ഡല്‍ഹിയില്‍ വെല്ലുവിളി അതിജീവിച്ച സാഹചര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈയടക്കിവച്ചിരിക്കുന്ന ദേശീയ രാഷ്ട്രീയത്തില്‍ എഎപി പ്രമുഖ ശക്തിയായി വളരുമെന്ന് അദ്ദേഹം പറഞ്ഞു.