ആംആദ്‌മി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്‌ചവെയ്‌ക്കുമെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്‌മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ മികച്ച ഭരണം കാഴ്‌ചവെയ്‌ക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അണ്ണാ ഹസാരെ. രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം മൂലമാണെന്നും ഇക്കാര്യം കെജ്‌രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും ഹസാരെ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റ കെജ്‌രിവാളിനും മറ്റ് മന്ത്രിമാര്‍ക്കും ഹസാരെ ആശംസകള്‍ നേര്‍ന്ന് കത്തയച്ചു.
അരവിന്ദ് കെജ്‌രിവാള്‍ , മനീഷ് സിസോദിയ, സോമനാഥ് ഭാരതി, സൗരഭ് ഭരദ്വാജ്, സത്യേന്ദ്ര ജയിന്‍ , ഗിരീഷ് സോണി, രാഖി ബിര്‍ള എന്നിവരാണ് രാംലീല മൈതാനിയില്‍ ജനങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരത്തിലേറിയത്. രണ്ട് വര്‍ഷം മുന്‍പ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയാകാനല്ല രാജ്യത്തെ സേവിക്കാനാണ് താന്‍ അധികാരമേറ്റത്. പോരാട്ടം വിജയിക്കുമോ എന്നറിയില്ലെന്നും വിജയിക്കും വരെ പോരാട്ടം തുടരുമെന്നും സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ ഒപ്പം നിന്നാല്‍ സമൂഹത്തിലെ അഴിമതി തുടച്ചു നീക്കാന്‍ എഎപിയ്‌ക്ക് സാധിക്കുമെന്നും കെജ്‌രിവാള്‍ വ്യക്‌തമാക്കി.