ഗുവാഹത്തി|
rahul balan|
Last Modified ചൊവ്വ, 24 മെയ് 2016 (18:05 IST)
അസമിന്റെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയായി സര്‍ബാനന്ദ് സോണാവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖനപറ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും ഉള്‍പ്പടെ നിര്‍വധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
11 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രാം വിലാസ് പാസ്വാന്, നിതിന്‍ ഗഡ്കരി, വി കെ സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ, പ്രകാശ് സിംഗ് ബാദല്‍, ശിവരാജ് സിംഗ് ചൗഹാന്, ചന്ദ്രബാബു നായിഡു, ആനന്ദിബെന്‍ പട്ടേല്‍, രമണ്‍ സിംഗ്, സംസ്ഥാന മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എ മുന്നണിയില്‍ അസം ഗണ പരിഷത്ത്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നീപാര്‍ട്ടികളാണ് ഉള്ളത്. ആകെയുള്ള 126ല്‍ 86 സീറ്റുകള്‍ നേടിയാണ് ഇത്തവണ എന്‍ ഡി എ ചരിത്ര വിജയം കരസ്ഥമാക്കിയത്. ബി ജെ പി 60 സീറ്റുകള്‍ നേടി. തുടര്‍ച്ചയായി 15 വര്‍ഷം അസം ഭരിച്ചത് കോണ്‍ഗ്രസായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം