അവസാനം ശശികലയും ദിനകരനും പാർട്ടിയിൽ നിന്ന് പുറത്ത്; എല്ലാ അധികാരങ്ങളും ഇനി ഒപി‌എസിനും ഇപി‌എസിനും

അവസാനം ശശികലയും ദിനകരനും പാർട്ടിയിൽ നിന്ന് പുറത്ത്

ചെന്നൈ| AISWARYA| Last Updated: ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:38 IST)
ഒടുവില്‍ അണ്ണാ ഡിഎംകെയിലെ അഴിച്ചുപണിയില്‍ വികെ ശശികലയും ടിടിവി ദിനകരനും പുറത്ത്. ചെന്നൈയില്‍ ചേരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വികെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ ടിടിവി ദിനകരനെയും അനുയായികളെയും പുറത്താക്കിയിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കോ ഓര്‍ഡിനേറ്ററായ ഒ പനീര്‍സെല്‍വത്തിലേക്ക് വന്നുചേരുമെന്നാണ് വിവരം. എടപ്പാടി പളനിസ്വാമിയാണ് അസ്റ്റിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍. എന്നാല്‍ ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുക. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും എടുക്കാനുമുളള അധികാരം ഇനി ഇവര്‍ക്കായിരിക്കുമെന്നാണ് വിവരം. ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :