ചെന്നൈ|
Last Updated:
ചൊവ്വ, 6 ഡിസംബര്‍ 2016 (08:44 IST)
അഴിമതി കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്ജയലളിത. നിലവില്‍ ഗുരുതര സ്വഭാവമുള്ള 12 അഴിമതിക്കേസുകളില്‍ ആരോപണ വിധേയ കൂടിയാണ് തമിഴ്നാട് മുഖ്യമന്ത്രി. രണ്ട് കേസില്‍ കീഴ്ക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി.
അഴിമതി ആരോപണങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജയലളിതയുടെ പേരില്‍. കൊഡൈക്കനാലില്‍ ആഡംബര ഹോട്ടല്‍ പണിയാന്‍ കോഴ വാങ്ങി അനുമതി നല്‍കിയ കേസില്‍
ജയലളിത ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. കീഴ്കോടതി വിധിക്കെതിരെ ജയലളിത നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തമിഴ്നാട്ടിലെ വൈദ്യുതി ബോര്‍ഡിന് വേണ്ടി നിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്തതിലൂടെ ഖജനാവിന് ആറരക്കോടി നഷ്ടമുണ്ടാക്കിയെന്ന കേസാണ് മറ്റൊന്ന്. ആന്ധ്രയിലെ മുപ്പതേക്കര്‍ തോട്ടത്തില്‍ നിന്ന് മുന്തിരി വിറ്റതിലൂടെ 60 ലക്ഷം രൂപ വരുമാനമുണ്ടാക്കിയെന്ന് കാണിച്ച് ആദായനികുതി വകുപ്പിനെ വഞ്ചിച്ച കേസ്, സമ്മാനമായി കിട്ടിയ മൂന്നരകോടിക്ക് നികുതി അടക്കാതിരുന്നത്, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത് തുടങ്ങി വേറെയും കേസുകളുണ്ട്.
1995ല്‍ ഗ്രാമ കേന്ദ്രങ്ങളില്‍ കളര്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നതില്‍ എട്ടരക്കോടി കോഴവാങ്ങിയെന്ന കേസിലും ജയ പബ്ലിക്കേഷന്‍സിന് വേണ്ടി താന്‍സി എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാറിന് മൂന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസിലും പ്ലസന്‍റ് ഡേ ഹോട്ടല്‍ കേസിലും ജയലളിതയെ കോടതി കുറ്റവിമുക്തയാക്കി. സാഫ് ഗെയിംസ് അഴിമതി, അമേരിക്കന്‍ സംഭാവന, വിദശ നാണ്യ വിനിമയച്ചട്ടം ലംഘിക്കല്‍ തുടങ്ങി വിധി വരാനിരിക്കുന്ന കേസുകള്‍ വേറെയുമുണ്ട്.