യുപിയിലെ ഇറ്റാവയില്‍ ഒരു അമ്മയെയും മകളെയും കള്ളന്മാരുടെ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. 12 അംഗ സംഘമാണ് അമ്മയെയും മകളെയും അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
എദാല് സിംഗ് എന്നയാളുടെ വീട്ടിലേക്ക് ചൊവ്വാഴ്ച രാത്രിയിലാണ് പന്ത്രണ്ടംഗ സായുധ സംഘം അതിക്രമിച്ച് കയറിയത്. ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ അടക്കം വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിച്ച ശേഷമാണ് സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞത്.
വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ സിംഗിനെ വീടിനുള്ളില്‍ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളെയും അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.