മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര അധികൃതര്‍ നിര്‍ത്തി വച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലുകളും പ്രളയബാധിത പ്രദേശങ്ങളെയെല്ലാം അപകടത്തിലാക്കിയതിനാലാണ് തീര്‍ത്ഥാടനയാത്ര നിര്‍ത്തിയത്.
ഭാഗീരഥി നദി നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. അതേ സമയം ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതും പുതിയ ഭീതി സൃഷിടിച്ചിരിക്കുകയാണ്. ഉത്തരകാശിയിലെ പ്രദേശവാസികളെയെല്ലാം മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍.
വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്ന 1237 പേരെ വെള്ളിയാഴ്ച നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. 3000 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേദാര്‍നാഥില്‍ അകപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തുകയാണ് ഇപ്പോള്‍ സേനാംഗങ്ങള്‍.
ഉത്തരാഖണ്ഡില്‍ കുടുങ്ങി കിടക്കുന്ന 2000 പേരെ രക്ഷപ്പെടുത്തുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.