അഭിപ്രായ സര്‍വേയില്‍ രാജസ്ഥാനില്‍ ബിജെപി വന്‍വിജയം നേടും

ജയ്പൂര്‍| WEBDUNIA|
PRO
സിഎന്‍എന്‍ ഐബിഎന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ രാജസ്ഥാനില്‍ ബിജെപി വന്‍വിജയം നേടുമെന്ന് ഫലം.

രാജസ്ഥാനിലെ ഇരുന്നൂറ് സീറ്റുകളില്‍ ബിജെപി 115 മുതല്‍ 125 വരെ നേടുമെന്നാണ് സര്‍വ്വേയില്‍ കാണുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് 60 മുതല്‍ 68 വരെയാകും. അഴിമതിയും വിലക്കയറ്റവും വന്‍തോതില്‍ വോട്ടര്‍മാരെ സ്വാധീനിക്കും എന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

96 സീറ്റുകള്‍ നേടിയാണ് 2008 ല്‍ അശോക് സിങ് ഗഹലോട്ട് രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. അന്ന് നേടിയതിനേക്കാള്‍ 5% വോട്ട് കോണ്‍ഗ്രസിനു കുറയുമെന്നും സര്‍വെ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :