ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന് തന്റെ കഴിവിനെ കുറിച്ചും കഴിവില്ലായ്മയെ കുറിച്ചും പരസ്യമായ വിലയിരുത്തല്‍ നടത്താന്‍ മടിയില്ല. തനിക്ക് അഭിനയം മാത്രമേ വഴങ്ങുകയുള്ളൂ എന്നും സംവിധാനം ചെയ്യാന്‍ പറ്റില്ല എന്നും തന്റെ ബ്ലോഗില്‍ അമിതാഭ് തുറന്നടിക്കുന്നു.
താന്‍ എപ്പോഴാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ചോദ്യത്തിന്, സംവിധാനത്തിന് ആവശ്യമായ ഉള്‍ക്കാഴ്ച ലഭിക്കും വരെ അത് സാധിക്കില്ല എന്ന മറുപടി മാത്രമേ നല്‍കാനാവൂ എന്നാണ് അമിതാഭ് തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നത്.
ഒരു കഥപറയാന്‍ തീവ്രമായ ആഗ്രഹമുള്ളവര്‍ക്ക് മാത്രം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഒരു ബൃഹത്തായ ജോലിയാണ് സംവിധാനം. ചില അവസരങ്ങളില്‍ വിശ്വസനീയമായ ഒരു കഥയുടെ ആഖ്യാനം നടത്താന്‍ നമുക്കെല്ലാം ആഗ്രഹമുണ്ടാവുമെങ്കിലും അത് സിനിമയാക്കുകയെന്നത് മറ്റൊരു കാര്യമാണ് - ബച്ചന് തന്റെ ബ്ലോഗ് ആയ ‘ബിഗാദ’യില്‍ എഴുതുന്നു.