അനുനയപ്പെടുത്താന്‍ ശ്രമം: ശ്രീലങ്കയ്ക്കെതിരേ പാര്‍ലമെന്റില്‍ പ്രമേയം വരും

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഭീഷണി മുഴക്കിയ ഡി എം കെയെ മയപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടു വരാന്‍ സാധ്യത.

യു പി എയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന ഡി എം കെയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാരസമിതി യോഗത്തിലാണ് പ്രമേയത്തിന്റെ കാര്യത്തില്‍ ധാരണയായത്. എന്നാല്‍, പ്രമേയത്തിലെ വാചകങ്ങള്‍ കരുണാനിധിയെ തൃപ്തനാക്കുന്നതല്ലെങ്കില്‍ പിന്തുണ പിന്‍വലിക്കലുമായി ഡി എം കെ മുന്നോട്ടു പോകും.

സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നറിയിച്ചുകൊണ്ട് കത്ത് നല്‍കാന്‍ ഡി എം കെ രാഷ്ട്രപതിയുടെ സമയം തേടി. മന്ത്രിമാരുടെ രാജിയും വൈകാതെയുണ്ടാകുമെന്ന് ഡി എം കെ വൃത്തങ്ങള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് കൂടി സമ്മതമായ വാചകങ്ങളടങ്ങുന്ന പ്രമേയമല്ലെങ്കില്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഡി എം കെയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :