അനീതി കാട്ടിയവരെ കൊന്നു തള്ളൂ‌: രാജ് താക്കറെ

മഹാരാഷ്ട്ര| WEBDUNIA|
PTI
അനീതി കാട്ടിയവരെ കൊന്നുകളയണമെന്ന് മഹാരാഷ്ട്രയിലെ കര്‍ഷകരോട് രാജ് താക്കറെ ആഹ്വാനം ചെയ്തു. വിദര്‍ഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാജ് താക്കറെ ഇങ്ങനെ പറഞ്ഞത്

‘സ്വന്തം ജീവിതം തൃജിക്കുന്നതിന് പകരം നിങ്ങളോട് അനീതി കാട്ടിയവരെ കൊല്ലൂ’ എന്നായിരുന്നു രാജ് താക്കറെയുടെ പരാമര്‍ശം. ‘ആരും ആത്മഹത്യക്ക് മുതിരരുത്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അതല്ല. ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അനീതി കാട്ടിയവരെ കൊല്ലൂ’- താക്കറെ പറഞ്ഞു.

റോഡ്, വെള്ളം, തൊഴില്‍ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ 67 വര്‍ഷവും തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും തന്നെ ഇതുവരെ പരിഹരിക്കാനായിട്ടില്ല. കുടിവെള്ളത്തിന് പകരം എല്ലായിടത്തും മദ്യമാണ് സുലഭമായി ലഭിക്കുന്നതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിനേയും എന്‍സിപിയേയും ലക്ഷ്യമിട്ട് രാജ് താക്കറെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :