തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് രാജ് താക്കറെയ്ക്ക് ബിജെപിയുടെ നിര്‍ദേശം

WEBDUNIA|
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യത്തെ പിന്തുണച്ചാല്‍ മതിയെന്നും മത്സരിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയോട് ബിജെപി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ താക്കറെയുടെ തീരുമാനം ഉപകരിക്കൂവെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. മുംബൈയില്‍ ഒരു ഹോട്ടലില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ഗഡ്കരി നിര്‍ദേശം മുന്നോട്ടുവച്ചത്.

മത്സരംഗത്തു നിന്ന് പിന്മാറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തെ പിന്തുണയ്ക്കണം. അല്ലെങ്കില്‍ ഏതാനും സീറ്റുകളില്‍ മാത്രം സ്ഥാനര്‍ഥികളെ നിര്‍ത്തുക. ഈ രണ്ട് നിര്‍ദേശങ്ങളാണ് ഗഡ്കരി മുന്നോട്ടുവച്ചത്.

പാര്‍ട്ടിയുമായി യോജിച്ചാല്‍ ഒക്‌ടോബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എസിനെ ബിജെപി നയിക്കുന്ന മുന്നണിയിലേക്ക് ക്ഷണിക്കുമെന്ന സൂചനയും ഗഡ്കരി നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ശവിമസന കഈ കൂടിക്കാഴ്ചയില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന മനസ്സിലാക്കിയ ബിജെപി ഒത്തുതീര്‍പ്പ് ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :