തൃശൂര്‍പൂരം

പൂരത്തിന്‍റെ ചരിത്രം

WEBDUNIA|
ആചാരങ്ങള്‍

പുരത്തിന്‍റെ പ്രധാന ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പ് തന്നെ വടക്കുന്നാഥന്‍റെ തിരുനടയില്‍ കൊടിയേറുന്നു. മൂന്ന് പ്രധാന സ്ഥലങ്ങളില്‍ മുളകൊണ്ട് പടുത്തുയര്‍ത്തിയ പന്തലുയരുന്നു. ഈ പന്തലിലാണ് "കമ്പ'ക്കെട്ടിന്‍റെ രാത്രിയില്‍ രണ്ട് പ്രധാന വിഭാഗക്കാരുടെ ആനകള്‍ നില്‍ക്കുന്നത്.

കോലോത്തുപൂരം : പൂരത്തിന് രണ്ട് ദിവസം മുമ്പ് "കോലോത്തുപുരം' എന്ന അനുഷ്ഠാനം നടക്കുന്നു. "കൊച്ച് വെടിക്കെട്ട്' എന്നും പറയുന്നുണ്ട്.

പണ്ട് പൂരത്തിന് രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കില്ലായിരുന്നു. സാധാരണയാളുകള്‍ തങ്ങളെ കാണുന്നതിലുളള വിമുഖതയായിരുന്നു കാരണം. അതു കാരണം സാക്ഷാല്‍ പുരത്തിന് രണ്ട് ദിവസം മുമ്പ് രാജകുടുംബാംഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പൂരമായിരുന്നു കോലോത്തുപൂരം .

രാജഭരണമില്ലാതായതോടെ ഈ പൂരത്തിന്‍റെ പ്രസക്തി കുറഞ്ഞു. ഇന്ന് അത് ചെറിയ കമ്പക്കെട്ടോടു കൂടിയ ഒരനുഷ്ഠാനമായി മാറിപ്പോയി.

പൂരപ്രധാനികള്‍ : പൂരത്തില്‍ പങ്കെടുക്കുന്നതില്‍ രണ്ട് വിഭാഗക്കാരാണ് പ്രധാനം. പാറമേക്കാവും തിരുവമ്പാടി ക്ഷേത്രവും. കണിമംഗലം, കാരമുക്ക്, ചെമ്പ്കാവ്, ചൂരക്കോട്ട്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ അമ്പലങ്ങളും പൂരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രങ്ങളില്‍ പുരുഷ ദൈവം കണിമംഗലത്ത് മാത്രമാണ്.

പൂരത്തലേന്ന് : പൂരത്തിന് തലേന്ന് തിരുവമ്പാടിക്കും പാറമേക്കാവും ആനകളുടെ അലങ്കാരങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. സ്വര്‍ണ്ണത്താല്‍ നിര്‍മിച്ച ഈ അലങ്കാരങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.

ഈ അലങ്കാരങ്ങളില്‍ പ്രധാനം "കോലം' (നടുനായകനായ ആനയുടെ നെറ്റിയില്‍ വയ്ക്കുന്നത്) നെറ്റിപ്പട്ടം, കുട, ആലവട്ടം, വെഞ്ചാമരം, അനേകം വെള്ളിവട്ടങ്ങള്‍ എന്നിവയാണ് ജനസഹസ്രങ്ങളാണ് സുന്ദരമായ ഈ കാഴ്ചയ്ക്ക് വേണ്ടി തൃശൂരിലെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :