അമ്മാവന് അബു താലിബ് ആയിരുന്നു അദ്ദേഹത്തെ വളര്‍ത്തിയത്. കച്ചവടക്കാരനായിരുന്ന അദ്ദേഹത്തോടൊപ്പം സിറിയയില്‍ എത്തിയപ്പോഴാണ് മുഹമ്മദ് നബി ക്രൈസ്തവ മതവുമായി പരിചയപ്പെടാന്‍ ഇടവന്നത്.
ഇരുപത്തഞ്ച് വയസ്സായപ്പോള്‍ ധനികയായ വിധവയും തന്നെക്കാള്‍ പതിനഞ്ച് വയസ്സോളം പ്രായം കൂടിയവളുമായ ഖദീജയുമായുള്ള വിവാഹം അമ്മാവന് ഉറപ്പിച്ചു.
ചിന്താശീലനായ മുഹമ്മദ് നബി ഒഴിവു സമയം ഒറ്റയ്ക്ക് കഴിയാനായിരുന്നു ഇഷ്ടപ്പെട്ടത്. അദ്ദേഹം ലോകത്തെ കുറിച്ചും സഹജീവികളെ കുറിച്ചും അദ്ധ്യാത്മിക കാര്യങ്ങളെ കുറിച്ചും സദാ ചിന്തിച്ചുകൊണ്ടിരുന്നു. മെക്കയ്ക്ക് പുറത്തുള്ള ഹിറയിലെ ഒരു ഗുഹയിലാണ് അദ്ദേഹം അധിക സമയവും കഴിഞ്ഞത്.
അങ്ങനെ ഹിറാ ഗുഹയില്‍ ധ്യാനമഗ്നനായി കഴിയവേ നാല്പതാം വയസ്സിലാണ് അദ്ദേഹം പ്രവാചകനായി മാറുന്നത്. ഗുഹയില്‍ അദ്ദേഹത്തെ ഒരു ദൈവദൂതന് കാണാനെത്തി. ദൈവദൂതന് ചില ദിവ്യ വചനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. ഒട്ടേറെ ദൈവവചനങ്ങള്‍ ദൈവ ദൂതനില്‍ നിന്നും മുഹമ്മദ് നബി സ്വായത്തമാക്കി.
ഈ ദൈവ സ്തുതി ലോകം മുഴുവന്‍ വ്യാപിപ്പിക്കുക എന്നുള്ളത് അദ്ദേഹം ജന്മദൌത്യമായി ഏറ്റെടുത്തു. ഭാര്യ ഖദീജ നബിയുടെ വാക്കുകള്‍ വിശ്വസിച്ചു. അങ്ങനെ ആദ്യത്തെ ഇസ്ലാമിക വിശ്വാസിയായി അവര്‍ മാറി. സുഹൃത്ത് അബൂബക്കര്‍, ബന്ധു അലി, അടിമയായിരുന്ന സയിദ് എന്നിവരും ക്രമേണ ഇസ്ലാമിക വിശ്വാസികളായി മാറി. രഹസ്യമായ ഇസ്ലാമിക പ്രചാരണം ക്രേകാലം നബിതുടര്‍ന്നു.