അനുബന്ധ വാര്‍ത്തകള്‍
- Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍
- Muharram Wishes In Malayalam: മുഹറം ആശംസകൾ മലയാളത്തിൽ
- Muharram:What is Ashura: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം
- Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിന്റെ പ്രത്യേകതകള്‍
- Hijri Calender and Holy Months: ഹിജ്റ കലണ്ടറും പവിത്രമാസങ്ങളും
Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ
പെരുന്നാൾ ആയതിനാൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും
Eid ul Fitr Wishes in Malayalam
Eid ul Fitr Wishes in Malayalam: ഒരു മാസം നീണ്ട വൃതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷത്തിലേക്ക്. വൃതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും ഓർമ പുതുക്കലാണ് ഓരോ ചെറിയ പെരുന്നാളും. പള്ളികളിലും ഈഗ് ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം നടക്കും. പെരുന്നാൾ ആയതിനാൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക. പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകൾ മലയാളത്തിൽ നേരാം...
ഏവർക്കും വിശുദ്ധിയുടെയും ത്യാഗത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ
ആത്മസമർപ്പണത്തിലൂടെ വിശുദ്ധി നേടാൻ നമുക്ക് സാധിക്കട്ടെ. ഏവർക്കും ഈദ് ആശംസകൾ
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ചെറിയ പെരുന്നാൾ ആശംസകൾ
ഈദ് ദിനത്തിൽ സർവ്വശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഏവർക്കും ഈദ് ആശംസകൾ
നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകട്ടെ. ഈ ചെറിയ പെരുന്നാൾ നിങ്ങളുടെ ജീവിതത്തെ ശോഭനമാക്കട്ടെ. ഈദ് മുബാറക്ക് !
പരസ്പരം സ്നേഹിച്ച് നമുക്ക് ഈ ചെറിയ പെരുന്നാൾ സ്നേഹത്തിന്റെ ഉത്സവമാക്കാം. ഏവർക്കും ഈദ് മുബാറക്ക് !
നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും ചെറിയ പെരുന്നാളിന്റെ സന്തോഷവും സമാധാനവും നിറയട്ടെ...ഏവർക്കും ഈദ് ആശംസകൾ !