സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (15:29 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,200 രൂപയായി. അതേസമയം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4525 രൂപയായി. ഇന്നലെ പവന് 36000 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഡോളറിന്റെ മൂല്യം ഇടിയുമ്പോഴും സ്വര്‍ണം തിളങ്ങാറുണ്ട്. പൊതുവേ ഈ മാസം സ്വര്‍ണത്തിന് വില ഉയരുന്ന കാഴ്ചയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :