ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എന്‍.ജി.സീതാരാമയ്യര്‍, സി.എസ്.കൃഷ്ണന്, മധുര കേശവഭാഗവതര്‍, കല്ലടക്കുറിച്ചി ഹരിഹരഭാഗവതര്‍, കെ.ആര്.കുമാര സ്വാമി അയ്യര്‍, മാവേലിക്കര രാമനാഥന് എന്നിവരുടെയെല്ലാം ശിഷ്യനായിരുന്നു അദ്ദേഹം.
കേരളത്തിലെ മൂന്ന് സംഗീത കോളേജുകളിലും സംഗീതത്തില്‍ ബിരുദബിരുദാനന്തര പരിശീലനം നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള അദ്ധ്യാപകര്‍ മിക്കവരും മാവേലിക്കര പ്രഭാകര വര്‍മ്മയുടെ പ്രശിഷ്യരോ ആണ്.
തുളസീവനത്തിന്റെ കൃതികള്‍ രാഗഭാവങ്ങളുടെ പ്രതീകങ്ങളായി നിലനില്ക്കത്തക്ക വിധം സ്വരപ്പെടുത്തുക വഴി ദക്ഷിണേന്ത്യയിലെ പ്രഗദ്ഭ സംഗീതജ്ഞരുടെ നിരയിലേക്ക് അദ്ദേഹവും ഉയര്‍ന്നു. സംഗീതത്തിലെ ദുര്‍ഗ്രഹമായ ഭാഗങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ശിഷ്യര്‍ക്ക് പകര്‍ന്നു നല്കാന് പ്രഭാകര വര്‍മ്മയ്ക്ക് അനുപമമായ സിദ്ധിയുണ്ടായിരുന്നു.