പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ കവിയാണ് കടവനാട് കുട്ടികൃഷ്ണന്‍. കരുത്തും ലാവണ്യവുമാണ് അദ്ദേഹത്തിന്‍റെ കവിതകളുടെ സവിശേഷത. 1925 ആഗസ്റ്റ് 10നാണ് കടവനാട് കുട്ടികൃഷ്ണന്‍റെ ജ-നനം.
ധാര്‍മ്മികബോധമാണ് കടവനാടിന്‍റെ കവിതയുടെ അന്തര്‍ധാര. പ്രായമേറിയപ്പോള്‍ ധര്‍മ്മബോധത്തില്‍ നിന്ന് അല്പാല്പം രോഷാകുലത തലനാട്ടിത്തുടങ്ങി. മനസ്സില്‍ തിളച്ചുകുറുകി കവിതയായി പുറത്തുവരുമ്പോള്‍ സമൂഹത്തിനൊരു കഷായമായതു മാറാറുണ്ട്. കവിത ചികിത്സയും കവി ചികിത്സകനുമാവുന്ന അവസ്ഥ
ഉറക്കെ പറയുകയും അട്ടഹസിക്കുകയുമല്ല കടവനാടിന്‍റെ പ്രകൃതം. പറയുന്നത് പതുക്കെയാവാം. പക്ഷെ ശക്തമായി പറയും.
കടവനാടിന്‍റെ കവിത ഇടശേരി വിവരിച്ചതുപോലെ "എന്തൊരു നാണം കുപ്പിവളക്കാരി' എന്ന മട്ടില്‍ നാണിച്ചാണ് പുറത്തുവരുക. വല്ലപ്പോഴുമേ വരുകയുമുള്ളൂ
അതുകൊണ്ട് കുറെയൊക്കെപ്പേര്‍ കടവനാടിനെ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചിരുന്നവര്‍ ഒരിക്കലും വിട്ടുമാറാതെ പിന്തുടര്‍ന്നിരിക്കും.
കടവനാടിന്‍റെ മനസ്സ് ഗ്രാമീണന്‍റേതാണെന്ന് പറഞ്ഞല്ലോ. ഗ്രാമത്തിനെതിരായ സമഗ്ര ജീവിത ദുര്‍ഗന്ധമാണദ്ദേഹത്തിന് സാധാരണക്കാരന്‍റെ നേരും നോമ്പും ജന്മങ്ങളുമാണദ്ദേഹത്തിന് . ഇതെല്ലാം അദ്ദേഹത്തിന്‍റെ കവിതയുടെയും മുഖമുദ്രകളാണ്.