ഇടശ്ശേരി: ലാളിത്യവും നര്‍മ്മബോധവും

WEBDUNIA|
ഇടശ്ശേരിയുടെ എടുത്തുപറയേണ്ട ഗുണങ്ങളാണ് ലാളിത്യവും നര്‍മ്മബോധവും
പ്രത്യുല്‍പന്നമതിത്വവും. പൊന്നാനി കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ കലാവിഭാഗമായ 'കൃപപ്രൊഡക്ഷന്‍"സിന്‍റെ ബാനറില്‍ ഞങ്ങള്‍ മാസാ മാസം നാടകങ്ങള്‍ അരങ്ങേറിയിരുന്ന കാലം. ഇടശ്ശേരിയും പി.സി. കുട്ടികൃഷ്ണനും (ഉറൂബ്) എഴുതിയിരു നാടകങ്ങളാണ് ഞങ്ങള്‍ അധികവും അവതരിപ്പിച്ചിത്ധന്നത്.

പത്തുരൂപവീതം ഇത്ധപതുപേരില്‍നി് ന്ന ് സംഭാവന പിരിക്കും. ആ ഇരുന്നൂറുരൂപ കൊണ്ട് നാടകാവതരണം നടക്കും. സംഭാവന തത്ധ ന്നവര്‍ വളരെ സന്തോഷത്തോടെയാണ് ഞങ്ങളോടു പെത്ധമാറിയിത്ധത്. 'ഇനി എന്നാണു നാടകം?" എന്നു ചിലരൊക്കെ ഞങ്ങളെ കാണുന്പോള്‍ പ്രോത്സാഹസൂചകമായി അന്വേഷിക്കുകയും പതിവായിരുന്നു. ഇതില്ലൊം പിന്നില്‍ ഇടശ്ശേരിയുടെ കരങ്ങളാണല്ലോ എന്നതായിത്ധന്നു എല്ലാവത്ധടേയും ആശ്വാസം.


ഒരു വൈകുരേം ഇടശ്ശേരി എന്നോടു പറഞ്ഞു, ''വരൂ, നമുക്കൊരിടം വരെ പോകാനുണ്ട്.'' ഞങ്ങള്‍ വായനശാലയില്‍ നി ന്നിറങ്ങി നടന്ന ു. എവിടേയ്ക്ക് ഞാന്‍ ചോദിച്ചില്ല. അങ്ങനെ ചോദിക്കു ന്ന പതിവുമില്ല. മുന്‍സിഫിന്‍റെ താമസസ്ഥലത്താണ് ഞങ്ങള്‍ ചെന്ന് കയറിയത്.

അദ്ദേഹം സഹൃദയനാണ്; സരസനാണ്. ഒറ്റ ദോഷമേയുള്ളൂ. ആള്‍ പരിഹാസപ്രിയനാണ്. ഞങ്ങള്‍ ചെല്ലുന്പോള്‍ മുന്‍സിഫും ഭാര്യയും ഉമ്മറത്ത് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഉമ്മറത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ അകത്തേയ്ക്കു പോയി. മുന്‍സിഫ് ചിരിച്ചുകൊണ്ട് ഞങ്ങളെ എതിരേറ്റു. 'വരൂ, വരൂ, നിങ്ങളെക്കണ്ടാല്‍ എന്‍റെ ഭാര്യയുടെ മുഖം കറുക്കും.' എന്നൊരു കമന്‍റും പാസ്സാക്കി. എനിക്ക് വലിയ വിഷമം തോന്നി.

ഇടശ്ശേരിയെ അദ്ദേഹം വക്കീല്‍ ഗുമസ്തനായി മാത്രമേ കാണുുള്ളൂവെതായിരുന്നു എന്‍റെ വിഷമം. ഇടശ്ശേരിയാകട്ടെ ഒട്ടും പ്രതികരിക്കാതെ ഉമ്മറത്തെ തിണ്ണയില്‍ ഇത്ധന്നു .പത്തുരൂപയുടെ രശീതി എഴുതിക്കൊടുത്തു. മുന്‍സിഫ് അകത്തുപോയി പണം കൊണ്ടുവ ന്നു.

ഇടശ്ശേരി അതുവാങ്ങി ജൂബ്ബയുടെ പോക്കറ്റിലിട്ടു വിനയം വിടാതെ പറഞ്ഞു. 'അടുത്ത മാസം മുതല്‍ ഈ സംഖ്യ വായനശാലയിലേക്കെത്തിക്കുക. എാല്‍ ഭാര്യയുടെ മുഖം കറുക്കുന്നത് കാണാതെ കഴിക്കാമല്ലോ?' തുടര്‍ന്നുണ്ടായ പൊട്ടിച്ചിരിയില്‍ അപ്പോഴേക്കും പുറത്തുവ ന്ന അദ്ദേഹത്തിന്‍റെ ഭാര്യയും പങ്കെടുത്തു.

സ്ഥിരം പ്രോം റ്റര്‍

നാടകങ്ങള്‍ അരങ്ങേറുന്പോള്‍ ഇടശ്ശേരിയുടെ സ്ഥിരം പങ്ക് പ്രോംറ്റത്ധടേതാണ്. അദ്ദേഹം പുസ്തകവുമായി സൈഡ്കര്‍ട്ടനു പിന്നിലുണ്ടെങ്കില്‍ അഭിനേതാക്കള്‍ക്ക് ധൈര്യമായി. റിഹേഴ്സല്‍ സ്ഥിരമായി കാണു ഇടശ്ശേരിക്ക് ഓരോ നടനും എവിടെ തപ്പിത്തടയുമെന്നത് മനപ്പാഠമാണ്. അവിടെ നടനെ സഹായിക്കാന്‍ സന്നദ്ധനായി അദ്ദേഹമുണ്ടാവും. ദുര്‍ല്ലഭം ചിലപ്പോള്‍ രംഗത്തും അദ്ദേഹത്തിു പ്രത്യക്ഷപ്പെടേണ്ടിവിട്ടുണ്ട്.

കൂട്ടുകൃഷി രംഗത്തവതരിപ്പിച്ചിത്ധന്ന കാലത്ത് ഒരിക്കല്‍ അങ്ങനെ ഒരനുഭവം ഉണ്ടായി. പശുവിനെകാണാതെ പരിഭ്രമിച്ചു 'എന്‍റെ പയ്യിനെക്കണ്ട്വോ?" എന്നുചോദിച്ചുകൊണ്ട് രംഗത്തുവരേണ്ട വാരിയരുടെ ഭാഗം അഭിനയിക്കേണ്ട നടന്‍ തയ്യാറായി വന്നില്ല.

ഇടശ്ശേരി ഒട്ടും സംശയിച്ചില്ല. പ്രോംറ്റ് ചെയ്തുകൊണ്ടിത്ധന്ന അതേ വേഷത്തില്‍ പുസ്തകവും കൈയ്യില്‍ പിടിച്ചുകൊണ്ടുതന്നെ രംഗത്തെത്തി. 'പശുവിനെ കാണാത്ത പരിഭ്രമം വാരിയത്ധടെ മുഖത്തുനിന്ന ് കാണികളുടെ മുഖത്തേയ്ക്കു പരന്നത് അാണെ് പിന്നീടൊരിക്കല്‍ പി.സി. കുട്ടികൃഷ്ണന്‍ ആ സംഭവം വിവരിച്ചുകൊണ്ടു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :