നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം

WEBDUNIA|
കാട്ടുകുരങ്ങില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരാളുമായി അറിയാതെ മാനസികമായി അടുത്തുപോകുന്ന പാട്ടുകാരിപ്പെണ്ണിന്‍റെ ഹൃദയം തുടിക്കുന്നത് കവി വര്‍ണ്ണിക്കുന്നത്,

മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും
എന്‍റെ മാനസ വ്യാമോഹമുണരുന്നു....

അറിയുന്നില്ലാ ഭവാന്‍ അറിയുന്നില്ല
അനുദിനമനുദിനമാത്മാവില്‍ നടക്കുന്ന
അനുരാഗ പൂജ- ഭവാനറിയുന്നില്ല...

എന്നിങ്ങനെയാണ്.

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തീ പോയി...., കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്ന് വിരുന്നു വിളിച്ചു..., ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ നിന്‍റെ നാട്ടിലെന്തു വര്‍ത്താനം കാക്കേ..., നയാ പൈസയില്ലാ കയ്യില്‍ നയാ പൈസയില്ല..., കുന്നത്തൊരു കാവുണ്ട് കവിനടുത്തൊരു മരമുണ്ട്.... എന്നിങ്ങനെ നാടന്‍ രീതിയില്‍, തനി ഗ്രമ്യമായ ബിംബങ്ങളും കല്‍പനകളും ഉപയോഗിച്ച് , നല്ല പാട്ടുകള്‍ എഴുതാന്‍ സാധിക്കും എന്ന് ഭാസ്കരന്‍ തെളിയിച്ചു.

തിരമാല, ചന്ദ്രിക, നീലക്കുയില്‍, ഉമ്മ, നീലസാരി, രാരിച്ചനെന്ന പൗരന്‍, കണ്ടം ബച്ച കോട്ട്, ഉണ്ണിയാര്‍ച്ച, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സ്നേഹ ദീപം, ആദ്യകിരണങ്ങള്‍, മിന്നാമിനുങ്ങ്, മൂടുപടം, കുട്ടിക്കുപ്പായം, അമ്മയെക്കാണാന്‍, റോസി, സ്ത്രീ, മൂലധനം, ഭാര്‍ഗവീ നിലയം, ഭര്‍ത്താവ്, ശ്യാമളച്ചേച്ചി, അമ്പലപ്രാവ്, വിലകുറഞ്ഞ മനുഷ്യന്‍ എന്നിങ്ങനെ ഒറ്റേറെ ചിത്രങ്ങളില്‍ 60 കളിലും 70 കളിലും അദ്ദേഹം പാട്ടെഴുതി.

നീലക്കുയിലില്‍ ഭാസ്കരന്‍ - രാഘവന്‍ കൂട്ടുകെട്ട് നേടിയപോലുള്ള വിജ-യം ഭാര്‍ഗവീ നിലയത്തില്‍ ഭാസ്കരന്‍ -ബാബുരാജ-് കൂട്ടുകെട്ടിന് കൈവരിക്കാന്‍ കഴിഞ്ഞു. താമസമെന്തേ വരുവാന്‍...., കമുകറ പാടിയ ഏകാന്തതയുടെ അപാര തീരം... യേശുദാസും സുശീലയും പാടിയ അറബിക്കടലൊരു മണവാളന്‍..., ജ-ാനകി പാടി മനോഹരമാക്കിയ വാസന്ത പഞ്ചമി രാവിലെ..., പൊട്ടാത്തെ പൊന്നിന്‍ കിനാവുകൊണ്ടൊരു ... എല്ലാം... ഒന്നിനൊന്നു മികച്ച ഗാനങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :