ജീവകാരുണ്യമുള്ള മനസ്സ് കടവനാടിന്റെ കവിതയില്‍ കാണാം. ദാര്‍ശനികത പലേടത്തും നിഴലിക്കുന്നു. ഋഷിതുല്യമായ നിസ്സംഗതയാണ് ചിലപ്പോള്‍. ചിലപ്പോള്‍ വിപ്ളവകാരിയുടെ വീര്യം.
എല്ലാ നിരീക്ഷണങ്ങളെയും സ്ഥൂലത്തില്‍ നിന്ന് സൂക്സ്മമതയിലേക്കും, ബാഹ്യത്തില്‍ നിന്ന് ആന്തരികതയിലേക്കും എത്തിക്കാന്‍ കടവനാടിന് കഴിവുണ്ട് എന്ന് ഗുപ്തന്നായര് വിലയിരുത്തുന്നു.
കടവനാടിന്റെ ശൈലി പലപ്പോഴും പരുക്കനായി തോന്നാറുണ്ട്. എന്നാല്‍ ലാവണ്യമുഖമായ വള്ളത്തോള്‍ ശൈലിയും അദ്ദേഹത്തിനു വഴങ്ങും. ഈ വരികള്‍ നോക്കുക.
ആ കാലത്ത് കുട്ടികള്‍ക്കായി കടവനാട് എഴുതിയ നോവലാണ് "വയനാടിന്റെ ഓമന'. വളരെ ഹൃദ്യമായൊരു കലാസൃഷ്ടിയാണതു. പ്രിയപ്പെട്ടവരേ എന്നൊരു ഗദ്യകൃതിയും അദ്ദേഹം രചിച്ചു.
വെട്ടും കിളയും ചെന്ന മണ്ണ്, കാഴ്ച, സുപ്രഭാതം, നാദ നൈവേദ്യം, വേദനയുടേ തോറ്റം, കളിമുറ്റം എന്നിവയാണ് പ്രധാന കാവ്യകൃതികള്‍. മൂന്നു വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.