നല്ല സുഹൃത്തുക്കള്‍

WEBDUNIA| Last Modified ചൊവ്വ, 15 മാര്‍ച്ച് 2011 (15:27 IST)
ജംഗ്പങ്കിയുടെ ഭാര്യ ശകുന്തള ഒരു ദിവസം രാത്രി വീട്ടിലെത്തിയില്ല. അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയ ശകുന്തള താന്‍ കഴിഞ്ഞ രാത്രിയില്‍ തന്‍റെ ഒരു സ്ത്രീ സുഹൃത്തിന്‍റെ വീട്ടിലായിരുന്നുവെന്ന് ജംഗ്പങ്കിയോട് പറഞ്ഞു.

ജംഗ്പങ്കിക്ക് ഇത് വിശ്വാ‍സം വരാത്തതിനാല്‍ ശകുന്തളയുടെ പത്ത് വനിതാ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അതില്‍ ഒരാള്‍ ശകുന്തള തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു ദിവസം ജംഗ്പങ്കി രാത്രി വീട്ടില്‍ വന്നില്ല. അടുത്ത ദിവസം വീട്ടിലെത്തിയപ്പോള്‍ താന്‍ ഒരു പുരുഷ സുഹൃത്തിന്‍റെ വീട്ടിലായിരുന്നുവെന്ന് ജംഗ്പങ്കി ശകുന്തളയോട് പറഞ്ഞു.

വിശ്വാസം വരാത്ത ശകുന്തള ജംഗ്പങ്കിയുടെ പത്ത് സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചപ്പോള്‍ അതില്‍ അഞ്ചു പേരും ജംഗ്പങ്കി കഴിഞ്ഞ രാത്രിയില്‍ തങളോടൊപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞു. മറ്റ് അഞ്ചുപേരാകട്ടെ ജംഗ്പങ്കി ഇപ്പോഴും തങ്ങളോടൊപ്പം ഉണ്ടെന്ന് അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :