ജോപ്പന്‍റെ ബാന്‍ഡേജ്

WEBDUNIA| Last Modified ചൊവ്വ, 15 മാര്‍ച്ച് 2011 (15:28 IST)
മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു ഓടയില്‍ വീണ ജോപ്പന്‍റെ പാന്‍റ്‌സിന്‍റെ പിന്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറി.

വീട്ടിലെത്തിയ ജോപ്പന്‍ തനിക്ക് ആകും വിധമെല്ലാം മുറിവില്‍ മരുന്നു വെച്ച് ബാന്‍ഡേജ് ഒട്ടിച്ചു.

അടുത്ത ദിവസം ഉറക്കമെഴുന്നേറ്റ ജോപ്പന് ശരീരമാസകലം വേദന അനുഭവപ്പെട്ടു. പിന്‍ഭാഗത്തെ മുറിവിനെ കുറിച്ച് ഓര്‍മ്മ വന്ന ജോപ്പന്‍ തൊട്ടു നോക്കിയപ്പോള്‍ മുറിവില്‍ നിന്ന് അപ്പോഴും ചോര വരുന്നത് കണ്ടു.

താന്‍ മുറിവില്‍ വെച്ച ബാന്‍ഡേജ് എവിടെ പോയന്ന് മനസിലാകാതെ ജോപ്പന്‍ കണ്ണാടിക്ക് മുന്നിലെത്തിയപ്പോള്‍ കണ്ണാടിയുടെ അടിവശത്തായി ബാന്‍ഡേജുകള്‍ നിരത്തിയോട്ടിച്ചിരിക്കുന്നത് കണ്ട് ഞെട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :