പ്രിയപ്പെട്ട ക്രിസ്‌തുദേവാ...

WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (17:01 IST)
ക്രിസ്‌മസ്‌ ദിനത്തില്‍ ജൂനിയര്‍ ജോപ്പന്‍ ക്രിസ്‌മസ്‌ അപ്പൂപ്പനെയും കാത്തിരുന്നു. എന്നാല്‍ സമ്മാനവുമായി അപ്പൂപ്പന്‍ വന്നില്ല.

നീ ചീത്ത കുട്ടിയായതിനാലാണ്‌ സമ്മാവുമായി ക്രിസ്‌മസ്‌ അപ്പൂപ്പന്‍ വരാത്തത്‌-ജൂനിയറിന്‍റെ അമ്മ പറഞ്ഞു.

സമ്മാനം കിട്ടാന്‍ എന്തു ചെയ്യണം, ജൂനിയര്‍ തെരക്കി

അടുത്ത വര്‍ഷം മുഴുവന്‍ നല്ല കുട്ടിയായിരിക്കാമെന്ന്‌ കാണിച്ച്‌ ക്രിസ്‌മസ്‌ അ‌പ്പുപ്പന്‌ ഒരു കത്തയയ്‌ക്കു. ചിലപ്പോള്‍ കനിയും..

ജൂനിയര്‍ കത്തെഴുതാന്‍തീരുമാനിച്ചു, ക്രിസ്‌മസ്‌ അപ്പൂപ്പന്‌ കത്തെഴുതുന്നതിന്‌ പകരം ജൂനിയര്‍ ക്രിസ്‌തുവിനാണ്‌ കത്തെഴുതിയത്‌, കാരണം അദ്ദേഹമാണല്ലോ ക്രിസ്‌മസ്‌ അപ്പൂപ്പനെ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നത്‌.

പ്രിയപ്പെട്ട ക്രിസ്‌തുദേവാ,

ഞാന്‍ വരുന്ന ഒരു വര്‍ഷം നല്ല കുട്ടിയായി ഇരിക്കാം, എനിക്ക്‌ സമ്മാനം....

ഒരു വര്‍ഷം നല്ല കുട്ടിയായിരിക്കുക പറ്റുന്നകാര്യമല്ലെന്ന്‌ ജൂനിയറിന്‌ തോന്നി അതുകൊണ്ട്‌ കത്ത്‌ തിരുത്തി

പ്രിയപ്പെട്ട ക്രിസ്‌തുദേവാ,

ഞാന്‍ ഒരു ദിവസം നല്ല കുട്ടിയായി ഇരിക്കാം, എനിക്ക്‌...

അതും നടപ്പുള്ള കാര്യമല്ലെന്ന്‌ ജൂനിയറിന്‌ മനസിലായി . രണ്ടും കല്‌പിച്ച്‌ ജൂനിയര്‍ പള്ളിയിലേക്ക്‌ ഓടി, രൂപക്കൂട്ടിലിരുന്ന കന്യാമറിയത്തിന്‍റെ രൂപവും മോഷ്ടിച്ചുകൊണ്ടാണ്‌ ജൂനിയര്‍ മടങ്ങി എത്തിയത്‌, എന്നിട്ട്‌ ചങ്കൂറ്റത്തോടെ കത്തെഴുതാന്‍ ആരംഭിച്ചു.

പ്രിയപ്പെട്ട ക്രിസ്‌തുദേവാ,
നിങ്ങള്‍ക്ക്‌ അമ്മയെ കാണമെന്നുണ്ടെങ്കില്‍ എനിക്ക്‌ മര്യാദക്ക്‌ ക്രിസ്‌മസ്‌ അപ്പൂപ്പന്‍ വഴി സമ്മാനം അയച്ചു തരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :