മമ്മൂട്ടിയെ വഴിതെറ്റിച്ചത് സുരാജോ ?

WEBDUNIA|
PRO
കുടുംബ കഥകളിലും ആക്ഷന്‍ റോളുകളിലും ഒരു പോലെ തിളങ്ങിയിരുന്ന സൂപ്പര്‍ താരം മമ്മൂട്ടിയ്ക്ക് വഴങ്ങാത്ത രണ്ടേ രണ്ട് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഡാന്‍സും കോമഡിയും. രാജമാണിക്യത്തിലൂടെ മമ്മൂട്ടി കോമഡി തനിക്ക് അന്യമല്ലെന്ന് തെളിയിച്ചു.

പിന്നെ ആ പാ‍റ്റേണില്‍ തുറുപ്പു ഗുലാന്‍, തൊമ്മനും മക്കളും, മായാവി തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ സൂപ്പര്‍ താരം നായകനാവുകയും അവയെല്ലാം ബോസ്കോഫീസ് വിജയമാവുകയും ചെയ്തു. ആ കൂട്ടുകെട്ട് ഇപ്പോള്‍ ചട്ടമ്പിനാടിലെത്തി നില്‍ക്കുകയാണ്.

മമ്മൂട്ടിയെ കോമഡി താരമാക്കിയതിന് പിന്നില്‍ സുരാജ് വെഞ്ഞാറമൂടാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാംഗ് സുരാജിന്‍റെ സംഭാവനയായിരുന്നു എന്നത് സത്യമാണെങ്കിലും മമ്മൂട്ടിയെ കോമഡി താരമാക്കിയത് താനല്ലെന്നാണ് സുരാജ് ഇപ്പോള്‍ പറയുന്നത്.

മമ്മൂട്ടി സീരിയസ് കഥാപാത്രങ്ങള്‍ മാത്രമെ ചെയ്യാന്‍ പാടുള്ളൂവെന്ന് അമ്മയോ ഫെഫ്കയോ നിബന്ധനയൊന്നും വെച്ചിട്ടില്ലാത്തതിനാല്‍ ഇത്തരമൊരു ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സുരാജിന്‍റെ വാദം. മാത്രമല്ല മമ്മൂട്ടിയെ കോമഡിയിലേക്ക് വഴിതെറ്റിച്ചത് താനല്ല തിരക്കഥാകൃത്തുകളാണെന്നും കോമഡിയിലെ പുതിയ സൂപ്പര്‍ താരം പറയുന്നു.

സുരാജ് എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടിയെ കോമഡി താരമാക്കിയതിന്‍റെ ക്രെഡിറ്റ് അദ്ദേഹത്തിന് അവകാശപ്പെട്ടത് തന്നെയാണ്. ഇനി മമ്മൂട്ടിയെ ഡാന്‍സ് പഠിപ്പിക്കുക എന്നൊരു ലക്‍ഷ്യം കൂടിയുണ്ട് ചില സംവിധായകര്‍ക്കെന്നാണ് അണിയറ സംസാരം. അതുകൊണ്ട് പ്രേക്ഷകര്‍ ജാഗ്രതൈ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :