പണമില്ലാത്ത ജോപ്പന്‍

WEBDUNIA| Last Modified വെള്ളി, 11 ഫെബ്രുവരി 2011 (17:32 IST)
ഒരു ദിവസം രാത്രിയില്‍ ജോപ്പന്‍ മദ്യലഹരിയില്‍ ആടിയാടി വീട്ടിലേക്ക് പോകുകയായിരുന്നു. പെട്ടന്ന് ഒരു മരത്തിന്‍റെ മുകളില്‍ നിന്ന് കൊള്ളക്കാരന്‍ ജംഗ്പങ്കി ജോപ്പന്‍റെ മേല്‍ ചാടിവീണു.

പെട്ടന്നുള്ള ആക്രമണത്തില്‍ ഒന്ന് പതറിയെങ്കിലും ജോപ്പന്‍ കള്ളനോട് ശക്തമായി പോരാടി. കൈയില്‍ കിട്ടിയതെല്ലാം എടുത്ത് ജോപ്പന്‍ പൊരുതിയെങ്കിലും തികഞ്ഞ അഭ്യാസിയായ ജംഗ്പങ്കിക്ക് മുന്നില്‍ മദ്യലഹരിയിലായിരുന്ന ജോപ്പന് കീഴടങ്ങേണ്ടി വന്നു.

ജോപ്പനെ അടുത്തുള്ള മരത്തില്‍ പിടിച്ചു കെട്ടി ജോപ്പനെ അടി മുടി പരിശോധിച്ച ജംഗ്പങ്കിക്ക് 25 പൈസ മാത്രമാണ് കിട്ടിയത്. ഒരു വാച്ച് പോലും ധരിക്കാതെ എത്തിയ ജോപ്പന്‍റെ കൈയില്‍ നിന്ന് ഒന്നും കിട്ടാനില്ലെന്ന് മനസിലായ ജംഗ്പങ്കി അയാളെ കെട്ടഴിച്ച് വിടാനായി അടുത്തേക്ക് നീങ്ങുന്നതിനിടയില്‍ അത്ഭുതത്തോടെ ചോദിച്ചു,

“ഇരുപത്തിയഞ്ച് പൈസയയ്ക്കു വേണ്ടി താന്‍ എന്തിനാ ഇങ്ങനെ അടിയുണ്ടാക്കിയത്?”

ജോപ്പന്‍ :ഞാന്‍ കരുതി നിങ്ങളെന്‍റെ അഞ്ചു പവന്‍റെ അരഞ്ഞാണം മോഷ്ടിക്കാനാണ് വന്നതെന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :