നിവൃത്തിയില്ലാതെ അന്തോണി തൊമ്മിക്കുഞ്ഞിനെ പള്ളി സ്ക്കൂളിലാക്കി താമസം അവിടത്തെ ഹോസ്റ്റലിലും. “ ഇനി കൊള്ളരുതായ്മ കാണിച്ചാല്‍ നിന്നെ ദുര്‍ഗുണ പാഠശാലയിലാക്കും നോക്കിക്കോ ”. അന്തോണീ വീട്ടിലേക്ക് പോന്നു ഇനിയെങ്കില്ലും മകന് ഗുണം പിടിക്കും എന്ന വിശ്വാസത്തോടെ.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദേ തൊമ്മൊക്കുഞ്ഞ് വീട്ടില്‍. അന്തോണിക്കങ്ങ് പെരുത്തുകയറി. “ നിനക്ക് നന്നാവാന്‍ ഭാവമില്ലാലെ ”. അപ്പോള്‍ തൊമ്മൊക്കുഞ്ഞ് “ എനിക്ക് നന്നാവണ്ടായേ അവിടെ എവിടെ നോക്കിയാല്ലും കുരിശേ തറച്ച യേശുവുനെ കാണാം. ഒരുപാട് നന്മ ചെയ്ത ആളല്ലെ യേശൂ എന്നിട്ടും കുരിശേ കെടക്കേണ്ടീ വന്നില്ലെ.... ഞാന്‍ നന്നായിട്ട് എന്നേം കുരിശേ തറയ്ക്കാനല്ലെ...”