ഫ്രാന്‍സില്‍ ഇന്നും വായന ലഹരി

തിരുവനന്തപുരം:| WEBDUNIA|
ഫ്രാന്‍സില്‍ ഇന്നും വായന ലഹരി ഫ്രാന്‍സിലെ യുവാക്കള്‍ക്കിടയില്‍ വായന ലഹരിയെന്ന് കുട്ടികള്‍ക്കുള്ള ഫ്രഞ്ച്, ഇംഗ്ളീഷ് ഭാഷാ പഠന സഹായികള്‍ പുറത്തിറക്കുന്ന ഫ്രഞ്ച് പ്രസാധകയായ ലോറ.

തമ്പാനൂര്‍ എസ്.എം.വി സ്കൂള്‍ സ്റ്റേഡിയത്തിലെ അനന്തപുരി അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിക്കുകയായിരുന്നു അവര്‍. കേരളത്തിലേക്ക് രണ്ടാം തവണയാണ് ലോറയുടെ സന്ദര്‍ശനം.

സാര്‍ത്ര് മരിച്ചെങ്കിലും സാര്‍ത്രിന്‍റെ ആശയങ്ങള്‍ക്ക് ഫ്രാന്‍സില്‍ ഇന്നും വേരോട്ടമുണ്ട്. മികച്ച സിനിമാ സംസ്കാരം ഉള്ളതുകൊണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഫ്രഞ്ച് ചലച്ചിത്രങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുകയില്ല.

എന്നാല്‍, ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവര്‍ക്ക് സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമില്ല.

ഫ്രഞ്ച് എഴുത്തുകാരനായ ഇഷ്നോര്‍ഡിനെ ലോറ ഒരുപാട് ഇഷ്ടപ്പെടുന്നു. തെഹല്‍ക്കയുടെ അരുണ്‍തേജ്പാലിനെയും വിക്രം സേത്തിനെയും ലോറ ആരാധിക്കുന്നു.

അരുന്ധതി റോയിക്ക് വൈകാരികതയെ നല്ല രീതിയില്‍ ആവിഷ്ക്കരിക്കാന്‍ കഴിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ ഫ്രഞ്ച് പഠിപ്പിച്ചിരുന്ന ലോറയ്ക്ക് അപര്‍ണ സെന്നിന്‍റെ സിനിമകളെ ഏറെ ആരാധനയോടെയാണ് കാണുന്നത്.

അവസാനം കണ്ട ബോളിവുഡ് സിനിമ രംഗ് ദേ ബസന്തിയാണ്. മലയാള സിനിമകളെക്കുറിച്ചും എഴുത്തുകാരെ കുറിച്ചും ഇവര്‍ക്ക് ഏറെയൊന്നും അറിവില്ല. കൂടാതെ ഇന്ത്യന്‍ ആത്മീയതയില്‍ വിശ്വാസവുമില്ല. തൊഴിലാളികള്‍ നേടിയ പുരോഗമന ശക്തി ഇന്ത്യയില്‍ എവിടെയും കാണാന്‍ കഴിയും.

എന്നാല്‍ സമരങ്ങളും റാലികളും പണിമുടക്കുകളും ഇവിടെത്ത ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ആന്‍റേഴ്സിലാണ് ഈ അവിവാഹിതയുടെ വീട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :