Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (21:06 IST)
ഒരു ചെറിയ സിനിമയാണ് ഹാപ്പി വെഡ്ഡിംഗ്. ചെറിയ സിനിമകളുടെ വിജയവും ചെറുതായിരിക്കുമെന്ന ഒരു പതിവ് രീതിയുണ്ടല്ലോ, അത് ഈ സിനിമ മാറ്റിമറിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗ് മലയാള സിനിമയെ ഇളക്കിമറിക്കുന്ന വിജയമായി മാറിയിരിക്കുന്നു.
വെറും 35 തിയേറ്ററുകളിലാണ് ഈ തമാശച്ചിത്രം റിലീസ് ചെയ്തത്. നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം 130 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. റാംജിറാവു സ്പീക്കിംഗ് പോലെ, അനിയത്തിപ്രാവ് പോലെ ഒരു അപ്രതീക്ഷിത മെഗാഹിറ്റ്!
നവാഗതനായ ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് ഇറോസ് ഇന്‍റര്‍നാഷണലാണ് വിതരണം ചെയ്തത്. 'പ്രേമം’ ഫെയിം സിജുവും ഷറഫുദ്ദീനുമാണ് നായകന്‍മാര്‍. സൌബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൌത്ത് പബ്ലിസിറ്റിയും സോഷ്യല്‍ മീഡിയ നല്‍കിയ പിന്തുണയുമാണ് ഹാപ്പി വെഡ്ഡിംഗ് മഹാവിജയമാക്കി മാറ്റിയത്. ഒരു മികച്ച കഥയും നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളും അടിപൊളി ക്ലൈമാക്സുമാണ് സിനിമ കാണുന്ന പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നത്.