ദിലീപ് പൊളിച്ചടുക്കുന്നു, കിംഗ് ലയര്‍ ബ്ലോക്ക്‍ബസ്റ്റര്‍; കോടികള്‍ ലാഭം - സിദ്ദിക്ക് ലാല്‍ ചരിത്രം ആവര്‍ത്തിക്കുന്നു!

Dileep, Lal, King Liar, Siddiq, Premam, Dulquer, Nivin, ദിലീപ്, ലാല്‍, കിംഗ് ലയര്‍, സിദ്ദിക്ക്, പ്രേമം, ദുല്‍ക്കര്‍, നിവിന്‍
Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (18:56 IST)
സിദ്ദിക്ക് ലാല്‍ സിനിമകള്‍ എന്നും കോടികളുടെ ലാഭക്കണക്ക് കാണിച്ചിട്ടുള്ള ചിത്രങ്ങളാണ്. ഏറ്റവും പുതിയ ചിത്രമായ കിംഗ് ലയറും ആ ചരിത്രം ആവര്‍ത്തിക്കുകയാണ്. ദിലീപ് നായകനായ സിനിമ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററായി മാറിക്കഴിഞ്ഞു.

നാലുദിവസം പിന്നിടുമ്പോള്‍ ആറുകോടിയോളമാണ് കിംഗ് ലയര്‍ ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുന്നത്. ദിലീപിന്‍റെ തകര്‍പ്പന്‍ കോമഡിയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേമത്തിലൂടെ ആവേശമായ മഡോണയും ലാലും കിംഗ് ലയറില്‍ പ്രേക്ഷകരെ കൈയിലെടുക്കുന്നു.

ചിത്രത്തിന്‍റെ റിലീസ് ദിവസം ഒന്നരക്കോടിയായിരുന്നു കളക്ഷന്‍. രണ്ടാം നാളില്‍ അത് ഒന്നേമുക്കാല്‍ കോടിയായി ഉയര്‍ന്നു. ഓരോ ദിവസം പിന്നിടുന്തോറും കളക്ഷന്‍ വര്‍ദ്ധിച്ചുവരികയാണ്. കുടുംബങ്ങള്‍ ഏറ്റെടുത്തതോടെ ചിത്രത്തിന് ലോംഗ് റണ്‍ ഉറപ്പായി.

ദിലീപിന്‍റെ കഴിഞ്ഞ ചിത്രം 2 കണ്‍‌ട്രീസും വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ദിലീപിന്‍റെ കാലം കഴിഞ്ഞു എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി മാറുകയാണ് കിംഗ് ലയറിന്‍റെ വിജയം.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിദ്ദിക്കും ലാലും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിവയാണ് സിദ്ദിക്ക്‍ലാല്‍ സിനിമകള്‍. സിദ്ദിക്ക് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍ നിര്‍മ്മിച്ചത് ലാല്‍ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :