ന്യൂ ജനറേഷന് സിനിമകള്‍ തിരശീല വാഴുന്ന കാലമാണിത്. ദിനംപ്രതി ഒട്ടേറെ സിനിമകള്‍ പ്രഖ്യാപിക്കപ്പെടുന്നു. ഒരുപാട് സിനിമകള്‍ റിലീസാകുന്നു. ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 85 മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനത്തിയത്. എന്നാല്‍ ഇത്രയധികം സിനിമകള്‍ റിലീസായപ്പോള്‍ അവയില്‍ കാമ്പുള്ള എത്ര ചിത്രങ്ങളുണ്ട്?, എത്ര സിനിമകള്‍ ലാഭം നേടി? - എന്നൊക്കെ അന്വേഷിക്കുന്നത് വലിയ നിരാശ മാത്രമേ സമ്മാനിക്കൂ. മലയാള സിനിമയില്‍ നിന്ന് ‘മെഗാഹിറ്റ് സിനിമകള്‍’ അകന്നുപോയി എന്ന് കാണാനാകും. ന്യൂ ജനറേഷന് സിനിമകളില്‍ പലതും അമ്പത് ദിനങ്ങള്‍ പോലും തിയേറ്ററുകളില്‍ തങ്ങുന്നില്ല. ന്യൂ ജനറേഷന് സിനിമകളുടെ ഗണത്തില്‍ പെടാത്ത ചിത്രങ്ങള്‍ പോലും ലോംഗ് റണ്‍ സാധ്യമാക്കുന്നില്ല. ‘മെഗാഹിറ്റ്’ എന്ന് അവകാശപ്പെടുന്ന മായാമോഹിനി എത്രകാലം തിയേറ്ററില്‍ നിലനിന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, കുറച്ചുകാലം കൊണ്ട് കൂടുതല്‍ കളക്ഷന്‍ നേടി എന്നതിലാണ് വിജയമായി മാറുന്നത്.